Saturday, August 23, 2014



മദ്യ ഉപയോഗം കുറഞ്ഞു; നാട്ടില്‍ സമാധാനം തിരിച്ചുവന്നു: സുധീരന്‍

തിരുവനന്തപുരം: മദ്യനിരോധനം കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച ജസ്‌റ്റീസ്‌ മാര്‍ക്കണ്ഡേയ കട്‌ജുവിന്റെ അഭിപ്രായത്തോട്‌ യോജിക്കാന്‍ കഴിയില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരന്‍. ഗുണനിലവാരമില്ലാതെ 418 ബാറുകള്‍ അടച്ചിട്ടപ്പോള്‍ തന്നെ നാട്ടിലെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും സുധീരന്‍ പറഞ്ഞു. ലഹരിവിരുദ്ധ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍....
Read More

ബാറുടമകള്‍ ഇന്ന്‌ കൊച്ചിയില്‍ യോഗം ചേരും

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച ഭാവി തീരുമാനങ്ങള്‍ എടുക്കാന്‍ ബാറുടമകളുടെ യോഗം ഇന്ന്‌ കൊച്ചിയില്‍ ചേരും. സംസ്‌ഥാനത്തെ 720 ബാറുകളുടേയും ഉടമകള്‍ യോഗത്തില്‍ സംബന്ധിക്കുമെന്നാണ്‌ സൂചന....
Read More

ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 17 പേര്‍ക്ക്‌ പരിക്ക്‌

ഗാസാസിറ്റി: ഗാസാനഗരത്തിന്റെ നടു ഭാഗത്ത്‌ ഇസ്രായേല്‍ നടത്തിയ റോക്കറ്റ്‌ ആക്രമണത്തില്‍ 13 നില കെട്ടിടം തകര്‍ന്നു. 17 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റതായി ഗാസാ ആരോഗ്യ പ്രവര്‍ത്തകരും ഇസ്രായേലും പറഞ്ഞു. ഹമാസിന്റെ സൈന്യത്തിന്റെ കമാന്റ്‌ കേന്ദ്രമായിരുന്ന ഈ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. ഇവിടെ 44 കുടുംബങ്ങള്‍ താമസിച്ചിരുന്നതായിട്ടാണ്‌ വിവരം....
Read More

പ്രധാനമന്ത്രി സസ്യഭുക്കാണ്‌; വിരുന്നിന്‌ മാസം, മദ്യം വേണ്ടെന്ന്‌ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടികളില്‍ നിന്നും മത്സ്യ മാംസാദികളും മദ്യവും പടി കടക്കും....
Read More

കൂവലിനെ നേരിടാന്‍ കരിങ്കൊടി; ബിജെപിക്കാരനായ കേന്ദ്രമന്ത്രിക്ക്‌ ജെഎംഎം കരിങ്കൊടി

റാഞ്ചി: കൊടുത്തല്‍ കൊല്ലത്തും കിട്ടുമെന്ന്‌ ബിജെപിയെ ഓര്‍മ്മിപ്പിച്ച്‌ കേന്ദ്രമന്ത്രിക്ക്‌ ഝാര്‍ഖണ്ഡ്‌ മുക്‌തി മോര്‍ച്ചയുടെ കരിങ്കൊടി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ മുഖ്യമന്ത്രിയെ ബിജെപിക്കാര്‍ കൂവിയതിനെ കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ്‌ തൊമാറിനെ കരിങ്കൊടി കാണിച്ചുകൊണ്ടാണ്‌ ജെ.എം.എം ബിജെപിയ്‌ക്ക് തിരിച്ചടി നല്‍കിയത്‌. ഇതേ തുടര്‍ന്ന്‌ ജെ.എം.എം- ബി.ജെ.പി....
Read More

കടുംപിടുത്തത്തിന്‌ സ്‌ഥലംമാറ്റം; ശങ്കരനാരായണനെ മിസോറമിലേക്ക്‌

ന്യൂഡല്‍ഹി: മഹാരാഷ്‌ട്രാ ഗവര്‍ണര്‍ ശങ്കരനാരായണനെ മിസോറമിലേക്ക്‌ സ്‌ഥലംമാറ്റി. ഇന്നലെ അര്‍ദ്ധരാത്രിയോടെ രാഷ്‌ട്രപതി ഭവനില്‍ നിന്നും ഉത്തരവിറങ്ങി. മിസോറം ഗവര്‍ണര്‍ സ്‌ഥാനത്ത്‌ നിന്നും മാറിയ കമലാ ബനിവാളിന്‌ പകരക്കാരനായിട്ടാണ്‌ ശങ്കരനാരായണനെ നിയോഗിച്ചിരിക്കുന്നത്‌. ഗുജറാത്ത്‌ ഗവര്‍ണര്‍ക്ക്‌ മഹാരാഷ്‌ട്രയുടെ അധികച്ചുമതല നല്‍കിയിട്ടുണ്ട്‌....
Read More

സ്‌പിരിറ്റ്‌ കടത്തിയാല്‍ ഗുണ്ടാ ആക്‌ടിലാകും; തിരക്കുള്ള ബീററേജസ്‌ ആദ്യംപൂട്ടും

തിരുവനന്തപുരം: പുതിയ മദ്യനയം നടപ്പാക്കാനും അനധികൃത സ്‌പിരിറ്റ്‌ കടത്ത്‌ തടയാനും ശക്‌തമായ നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. അനധികൃതമായി സ്‌പിരിറ്റ്‌ കടത്തുന്നവരെയും കൂട്ടുനില്‍ക്കുന്നവരെയും ഗുണ്ടാനിയമത്തിന്റെ പരിധിയില്‍പെടുത്തും. ആവശ്യമെങ്കില്‍ ഇതിനായി നിയമഭേദഗതിവരുത്തും. അധികം തിരക്കുള്ള ബിവറേജസ്‌ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം ആദ്യം നിര്‍ത്തലാക്കും....
Read More

കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം വേണം: ഡി രാജ

ന്യൂഡല്‍ഹി: കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം നടക്കണമെന്ന്‌ സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ഇത്‌ സിപിഐയുടെ പ്രഖ്യാപിത നിലപാടാണെന്നും രാഡ പറഞ്ഞു. ഇന്ത്യയെ മതേതര രാജ്യമായി നിലനിര്‍ത്താന്‍ ഇടത്‌ പാര്‍ട്ടികളുടെ ഏകീകരണം വേണമെന്നും ഡി രാജ പറഞ്ഞു. സിപിഎമ്മുമായി മാത്രമല്ല എല്ലാ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികളുമായും തത്വാധിഷ്‌ടിത സഹകരണം വേണമെന്ന്‌ ഡി രാജ പറഞ്ഞു. ...
Read More

ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങി

ന്യൂഡല്‍ഹി: ഡീസല്‍ വില നിയന്ത്രണം നീക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ശ്രമം തുടങ്ങി. വിപണി വിലയ്‌ക്ക് അനുസരിച്ച്‌ ഡീസല്‍ വില നിശ്‌ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്ക്‌ അധികാരം നല്‍കുന്നതിനാണ്‌ കേന്ദ്ര പെട്രോളിയം ആലോചിക്കുന്നത്‌. ഇത്‌ സംബന്ധിച്ച ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്‌ക്കായി മന്ത്രാലയം ഉടന്‍ സമര്‍പ്പിക്കുമെന്നാണ്‌ സൂചന....
Read More

ബേഡകത്തെ സിപിഎം വിമതര്‍ക്കെതിരെ അച്ചടക്ക നടപടി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ ജില്ലയിലെ ബേഡകത്തെ വിമതര്‍ക്കെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചു. ജില്ലാ കമ്മറ്റി അംഗം പി. ദിവാകരനെ ബ്രാഞ്ച്‌ കമ്മറ്റിയിലേക്ക്‌ തരംതാഴ്‌ത്തി. ഏരിയ കമ്മറ്റി അംഗം പി. ഗോപാലനെ ലോക്കല്‍ കമ്മറ്റിയിലേക്ക്‌ തരംതാഴ്‌ത്തി. ഏരിയ കമ്മറ്റി അംഗം ജി. രാജേഷ്‌ ബാബുവിനെ പരസ്യമായി ശാസിക്കാനും പാര്‍ട്ടി തീരുമാനിച്ചു....
Read More